ഗുഗിൾ ഫോട്ടോസ് എന്ന പ്ലാറ്റ്ഫോം ഏറെ ശ്രദ്ധയാകർഷിച്ചിട്ടുള്ള ഒന്നാണ്. പ്രത്യേകിച്ച് സ്മാർട്ട് ഫോൺ ഉപയോക്താക്കൾക്കിടയിൽ. പരിധികളില്ലാതെ ഫോട്ടോകളും വീഡിയോകളും സ്റ്റോർ ചെയ്ത് വയ്ക്കാമെന്നുള്ളതായിരുന്നു ഈ പ്ലാറ്റ്ഫോമിന്റെ ജനപ്രീതി ഉയർത്താനുള്ള കാരണം. എന്നാൽ, ഈ ആനുകൂല്യം മെയ് 31 ന് അവസാനിക്കും.ഗൂഗിൾ ഫോട്ടോസ് പ്ലാറ്റ്ഫോം നൽകുന്ന അൺലിമിറ്റഡ് ഫ്രീ ബാക്ക്അപ്പ് അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ വർഷം തന്നെ ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു. ഇത് അനുസരിച്ച് ജൂൺ ഒന്ന് മുതൽ ഗൂഗിൾ ഫോട്ടോസും ഗൂഗിൾ അനുവദിച്ചിട്ടുള്ള 15 ജി.ബി. ഫ്രീ സ്റ്റോറേജിന്റെ ഭാഗമാകും. ഉയർന്ന സ്റ്റോറേജ് ആവശ്യമാണെങ്കിൽ ഇനി മുതൽ പണം കൊടുത്ത് സ്പേസ് വാങ്ങേണ്ടി വരും. 100 ജി.ബി. സ്പേസിന് 130 രൂപയും 200 ജി.ബി. സ്പേസിന് 210 രൂപയുമായിരിക്കും ഈടാക്കുകയെന്നാണ് അറിയുന്നത്. എന്നാൽ, മെയ് 31 വരെ ഗൂഗിൾ ഫോട്ടോസിൽ അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും ഈ പരിധിയിൽ വരില്ലെന്നാണ് സൂചന. ഗൂഗിൾ ഡിഫോൾട്ടായി അനുവദിച്ചിട്ടുള്ള 15 ജി.ബി. പരിധി ഗൂഗിൾ ഫോട്ടോസിന് ബാധകമായിരുന്നില്ല. അതിനാൽ തന്നെ ഉയർന്ന റെസലൂഷനുള്ള ഫോട്ടോകളും വീഡിയോകളും ഗൂഗിൾ ഫോട്ടോസിൽ സൂക്ഷിക്കാൻ സാധിക്കുമായിരുന്നു. മെയിൽ, ഗൂഗിൾ ഫോട്ടോസ്, ഗൂഗിൾ ഡ്രൈവ് എന്നിവയിൽ പ്രതിദിനം 43 ലക്ഷം ജി.ബി. ഫയൽ എത്തുന്നുണ്ടെന്നാണ് വിവരം.
Sunday, 30 May 2021
Subscribe to:
Post Comments (Atom)


0 comments:
Post a Comment