Sunday, 7 February 2021

സ്നേക്പീഡിയ

കേരളത്തിലെ പാമ്പുകളെക്കുറിച്ച്‌ ഒരു ആൻഡ്രോയ്ഡ്‌ ആപ്പ്‌  പുറത്തിറങ്ങിയിട്ട്  അധിക ദിവസങ്ങൾ ആയിട്ടില്ല ഡോക്ടർ ജിനേഷ് അടക്കം ഒരു  ഗ്രൂപ്പ്‌ ഡോക്ടർമ്മാരും 
ഗവേഷകരും നാലഞ്ച്‌ രാജ്യങ്ങളിലായിരുന്ന് തയ്യാറാക്കിയതാണീ ആപ്പ്‌.വിവരണം മാത്രമല്ല അവയുടെ ഓഡിയോയും കേൾക്കാം. വിവരണങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്.
‌അൽപം അകലെ നിന്ന് കണ്ടാലും പാമ്പിനെ തിരിച്ചറിയാൻ സാധാരണക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തിൽ കേരളത്തിൽ കാണുന്ന നൂറോളം പാമ്പുകളുടെ നൂറുകണക്കിനു ചിത്രങ്ങൾ ഇതിൽ ഉണ്ട്. ഓരോ സ്പീഷീസിനെയും തിരിച്ചറിയാനായി ഐഡി ടിപ്സ് 
ഇൻഫോ ഗ്രാഫിക്സ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോന്നും സൂം ചെയ്ത് വ്യക്തമായി കാണാം. വിഷമുള്ളവയെയും വിഷമില്ലാത്തവയെയും
കണ്ടാൽഒരുപോലിരിക്കുന്നവയെയുമൊക്കെ പ്രത്യേകം പ്രത്യേകം നൽകിയിരിക്കുന്നത്‌ കൂടാതെ പാമ്പുകളെക്കുറിച്ച്‌ നിലവിലുള്ള 
ശുദ്ധ അബദ്ധ ധാരണകളെ പൊളിച്ചടുക്കിയിട്ടുമുണ്ട്‌ ആപ്പിൽ വിവരണങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലുമുണ്ട്‌. മാത്രമല്ല,ഓഡിയോയും കേൾക്കാം.പാമ്പുകടിയേറ്റാൽ ഓടിച്ചെല്ലാവുന്ന, ശാസ്ത്രീയ ചികിൽസാ സൗകര്യമുള്ള കേരളത്തിലെ ആശുപത്രികളുടെ വേരിഫൈ ചെയ്ത ലിസ്റ്റും ഇതിലുണ്ട്‌ആപ്‌ ഓഫ്‌ ലൈനാണെങ്കിലും പാമ്പുകളെ തിരിച്ചറിയാൻ ഓൺലൈനായി സഹായംകിട്ടുവാനുള്ളസൗകര്യവുമുണ്ട്‌ ഉപകാരപ്പെടുമെന്ന് നൂറു ശതമാനം ഉറപ്പ്‌.
ഇൻസ്റ്റാൾ ചെയ്യുക, ആപ്പ്  ഫ്രീ ആണ്. 
ഇഷ്ടപ്പെട്ടെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾക്ക് നിർദ്ദേശിക്കണം. 
അഭിപ്രായങ്ങളും നിർദേശങ്ങളും ഡെവലപ്പേഴ്സിനെ അറിയിക്കുക 

2 comments: