Tuesday, 2 March 2021

യുട്യൂബ് വീഡിയോ എങ്ങനെ വിഎല്‍സി മീഡിയ പ്ലെയെര്‍ വഴി പ്ലേ ചെയ്യാം

വിഎല്‍സി മീഡിയ പ്ലെയെറിനെക്കുറിച്ച്  നമ്മുക്ക് എല്ലാവർക്കും അറിയാം,വിഎല്‍സി മീഡിയ പ്ലെയെര്‍ ഉപയോഗിച്ച് നമുക്ക് ഒട്ടുമിക്ക വീഡിയോ ഫോര്‍മാറ്റിലും ഉള്ള വീഡിയോകള്‍ പ്ലേ ചെയ്യാം.എങ്ങനെ ഒരു ബ്രൌസറിന്റെ സഹായം കൂടാതെ വിഎല്‍സി മീഡിയ പ്ലെയെര്‍ ഉപയോഗിച്ച് നമുക്ക് യുട്യൂബ് വീഡിയോ കാണാം എന്ന് നോക്കാം .യുട്യൂബ് വീഡിയോ കാണാന്‍ ആദ്യം വിഎല്‍സി മീഡിയ പ്ലെയെര്‍ തുറക്കുക  എന്നിട്ട് കീബോര്‍ഡില്‍ Ctrl+N അമര്‍ത്തുക. അപ്പോള്‍ തുറന്നുവരുന്ന Network URL ഡയലോഗ് ബോക്സില്‍ നിങ്ങള്‍ക്ക് കാണേണ്ടയുട്യൂബ് വീഡിയോ യുആര്‍എല്‍ കൊടുക്കുക. എന്നിട്ട് ആ ഡയലോഗ് ബോക്സിലെ Play ബട്ടണ്‍ അമര്‍ത്തുക.


 

1 comment: