ഡക്ക്ഡക്ക്ഗോ പ്രൈവസിക്ക് പ്രധാന്യം കൊടുക്കുന്ന ഒരു സേർച്ച് എൻജിൻ ആണ്.നിങ്ങളുടെ സെർച്ചുകൾ ട്രാക്കുചെയ്യാതെയും ടാർഗെറ്റുചെയ്‌ത പരസ്യങ്ങൾ നൽകാതെയും വെബ്‌സൈറ്റുകൾ, മാപ്പുകൾ, വീഡിയോകൾ, വാർത്തകൾ എന്നിവയും അതിലേറെയും നൽകുന്ന ഒരു വ്യത്യസ്ഥ സേർച്ച് എൻജിൻ. മിക്കവാറും എല്ലാ പ്രധാന ബ്രൗസറുകളും ഡക്ക്ഡക്ക്ഗോയെ ഒരു ഓപ്‌ഷണൽ സേർച്ച് എഞ്ചിനാക്കി തരുന്നുണ്ട്. ഡക്ക്ഡക്ക്ഗോ ഡീഫോൾട് സേർച്ച് എൻജിൻ ആയി സെറ്റ് ചെയ്യാൻ
ഗൂഗിൾ ക്രോമിൽ - ത്രീ ഡോട്സ് മെനു - സെറ്റിങ്‌സ് - സേർച്ച് എൻജിൻ
ഫയർഫോക്സിൽ -ത്രീ ലൈൻസ് മെനു -ഓപ്ഷൻസ് -
സേർച്ച്
എഡ്ജിൽ - ത്രീ ഡോട്സ് മെനു- സെറ്റിങ്‌സ് - പ്രൈവസി സേർച്ച് ആൻഡ് സർവീസസ് - സ്ക്രോൽ ഡൌൺ - സർവീസസ് - അഡ്രസ് ബാർ ആൻഡ് സേർച്ച്

0 comments:
Post a Comment